Prajin Babu A – Chairman

ഉത്തമവും ഉദാത്തവുമായ വിദ്യാഭ്യാസം ഏതു കുട്ടുകളുടെയും അവകാശമാണ്.
ചിന്തകളുടെയോ ശൈലിയുടെയോ ശാരീരിക ക്ഷമതയുടെയോ വ്യത്യാസം കൊണ്ട് പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗം കുട്ടികൾക്കും ഇതു ബാധകമാണ്.
സമൂഹത്തിലെ ചില മാതാപിതാക്കളുടെയും അധ്യാപകരുടെയും അജ്ഞതകൊണ്ട് നഷ്ടപ്പെട്ടുപോയ ഈ കുട്ടികളുടെ ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതുണ്ട്.
വിഭവങ്ങളുടെ സമാഹരണത്തിലും വിനിയോഗത്തിലും ഇവരുടെ വിഹിതം അവിതർക്കിതമായിരിക്കണം.
വ്യത്യസ്തമായ പരിഹാരമാർഗ്ഗങ്ങളിലൂടെ ഇവരുടെ ഉന്നതമായ സർഗ്ഗ ചൈതന്യം ദീപ്തമാക്കേണ്ടതുണ്ട്. തിരിച്ചറിവിന്റെയും ജ്ഞാനത്തിന്റെയും അതിവിപുലമായ ആകാശത്തിൽ ആത്മവിശ്വാസത്തോടെ പാറിപറക്കാൻ ഈ കുഞ്ഞുങ്ങൾക്ക് നമ്മൾ കരുത്താകണം. സമൂഹ്യ ജീവിതം ഇവർക്ക് അന്യമാകരുത്. സമൂഹത്തിലെ കരുത്തന്മാരായി വളർന്നു വരാനുള്ള പ്രത്യേക പരിശീലനം അത്യന്താപേക്ഷിതമാണ്.
നന്നായി പരിപാലിച്ചാൽ ഉജ്ജലമായ ഒരു ഭാവി ഇവരെ കാത്തിരിക്കുന്നുണ്ടെന്ന് നിസംശയം പറയാൻ കഴിയും.
വിജ്ഞാന സമ്പാദനത്തിലെ മികവ് കൂട്ടുന്നതോടൊപ്പം. കായിക രംഗത്തെ കരുത്തുയർത്തി കലാരംഗത്തെ അഭിരുചി ഉണർത്തി. മാനസിക ക്ഷമത വർദ്ധിപ്പിച്ച്. സമൂഹ്യ ഇടപടലുകളിൽ മേന്മയുണ്ടാക്കി മുന്നേറാൻ കുട്ടികൾക്ക് ഉയർന്ന നിലവാരത്തിലുള്ള പ്രത്യേക പരിശീലനം നൽകണം.
മഴമേഘങ്ങൾക്ക് മുകളിൽ പറക്കാൻ കഴിയുന്ന ‘ ഈഗിൾ ലീഡർ ‘ മാരായി മാറാൻ ഇത് കുട്ടികളെ സഹായിക്കും.

പ്രജിൻ ബാബു എ.
ചെയർമാൻ


Education is the right of every child. This is equally applicable to the every child include those kids who are marginalized by our society due to their differences in thought process or physical ability.

There is a lack of self confidence in differently able children that is ensued from the ignorance of parents, teachers and guardians. It is our duty to restore this lost self confidence in our children.Their contribution to the mobilization and utilization of resources should be undisputed.

Social life should not be alien to them. In fact we should provide them with specialized care to grow as a standing individual in the society.Their mental capacity should be fortified with the help of techniques that improve their social interactions.

Along with an enthusiastic mind for acquiring knowledge, they should also have an open window to explore and strengthen their capabilities in sports and arts. They should be aroused to express their passion to the aesthetic beauty around them.It is essential to enlighten their inner creative spirit through different remedial approaches.  We must empower our children to fly confidently in the vast skies of recognition and wisdom.
We wish to transform our kids into ‘Eagle Leaders’ who fly high above the thunder clouds.


Prajin Babu A.

Chairman